Wednesday, June 17, 2009

പാക്കിസ്ഥാന് യു.എസ് വഴി ആണവായുധം ലഭിച്ചെന്ന്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ആണവസാമഗ്രികളും ആയുധങ്ങളും സംഭരിക്കുന്നതിന് യു.എസ് രഹസ്യ അനുമതി നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. സി.ഐ.എയും പെന്റഗണും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിവരം യു.എസ് കോണ്‍ഗ്രസില്‍നിന്ന് അധികാരികള്‍ മറച്ചുവെച്ചതായും അഴിമതിക്കെതിരായി രൂപംകൊണ്ട പ്രോജക്റ്റ് ഓണ്‍ ഗവണ്‍മെന്റ് ഓവര്‍സൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡാനിയല്‍ ബ്രയാന്‍ കണ്‍ഗ്രഷനല്‍ വിചാരണയില്‍ പറഞ്ഞു.

എണ്‍പതുകളുടെ അവസാനത്തില്‍ അതിനൂതനമായ യുദ്ധോപകരണങ്ങളും ബോംബുകളും പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയെന്ന് 2007ല്‍ ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ശീതയുദ്ധം അവസാനിച്ച ഘട്ടത്തില്‍ പാക്കിസ്ഥാനെ തന്ത്രപ്രധാന കേന്ദ്രമായി കണ്ടാണ് ഈ സര്‍വായുധമണിയിക്കലെന്നാണ് പത്രം വെളിപ്പെടുത്തിയത്.

എന്നാല്‍, ഇത് കള്ളന് കഞ്ഞിവെച്ചതുപോലെ പാക്കിസ്ഥാന് ബോംബ് നല്‍കലായെന്നാണ് വിലയിരുത്തല്‍. അതേസമയം, പാക്കിസ്ഥാന് ആണവായുധങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയതായി യു.എസ് ഇതുവരെ സമ്മതിച്ചിട്ടില്ല.

Source : Madhyamamdaily

1 comment: